Trending

പി.കെ ശ്രീനേഷ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.





ചമൽ : പി.കെ ശ്രീനേഷ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന പരിപാടികൾ സംഘടിപ്പിച്ചു.

ലൈബ്രറി പ്രസിഡന്റ്‌ അമൃത് സാഗർ പതാക ഉയർത്തി.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ സൗമ്യ പ്രജീഷ്, ശ്രീജില ശ്രീജിത്ത് എന്നിവർ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി.

ഖാദർ മാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എൻ.പി കുഞ്ഞാലിക്കുട്ടി, ജാഫർ സഖാഫി എന്നിവർ സംസാരിച്ചു.

ലൈബ്രറി സെക്രട്ടറി ബേബി കുടിയിരിക്കൽ സ്വാഗതവും, വിവേക് കെ.പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post