കട്ടിപ്പാറ: കട്ടിപ്പാറ - പുനൂർ റൂട്ടിൽ ഓടുന്ന സ്നേഹതീരം ബസിൽ നിന്ന് കളഞ്ഞുപോയ ഒന്നര പവൻ സ്വർണ്ണാഭരണം ബസ് ജീവനക്കാർ ഉടമയ്ക്ക് തിരികെ കൈമാറി മാതൃകയായി.
കട്ടിപ്പാറ സ്വദേശി പിലാക്കണ്ടി അബ്ദുള്ളയുടെ മകൾ ഷറീനയുടെതായിരുന്നു കളഞ്ഞുപോയ സ്വർണ്ണാഭരണം.
കണ്ടെത്തിയ ആഭരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റ് പ്രസിഡന്റ് സി.കെ.സി. അസൈനാർ ഹാജിയുടെ സാന്നിധ്യത്തിൽ ബസ് ജീവനക്കാർ ഉടമയ്ക്ക് കൈമാറുകയായിരുന്നു.
ബസ് ജീവനക്കാരുടെ സത്യസന്ധമായ നടപടിയെ നാട്ടുകാർ അഭിനന്ദിച്ചു.
