ചമൽ പൂവൻമല സ്വദേശി വിശാൽ (31) നെതിരെയാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്.
നെടുമ്പാശ്ശേരിയിലെ ഹോട്ടലുകളിലും അപ്പാർട്ട്മെന്റുകളിലും എത്തിച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിന് ഇരയാക്കിയതായും പോലീസ് വ്യക്തമാക്കി.
കേസിൽ പോലീസ് അന്വേഷിക്കുന്ന പ്രതി വിദേശത്തേക്ക് കടന്നതായാണ് പ്രാഥമിക വിവരം. ഇയാളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
