താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റ്–ഇരുമ്പിൽ ചീടൻ കുന്ന് റോഡിൽ വെച്ച് രണ്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
ചുങ്കം കലാക്കാംപൊയിൽ നൗഷാദിന്റെ മകനും കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് നാഫി (14) ക്കാണ് തലക്ക് ഗുരുതരമായി പരുക്കേറ്റത്.
നാഫിയുടെ ഇളയ സഹോദരനെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട വിഷയം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് പിന്നീട് മർദ്ദനത്തിൽ കലാശിച്ചത്.
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ചുങ്കം സ്വദേശിയാണ് നാഫിയെ മർദ്ദിച്ചതെന്നാണ് വിവരം.
പരുക്കേറ്റ നാഫിയെ ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ നാഫിയുടെ രക്ഷിതാക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
