കണ്ണൂർ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ താമരശ്ശേരി സ്വദേശിയായ യുവ ഡോക്ടർ അറസ്റ്റിൽ. താമരശ്ശേരി ഉല്ലാസ് കോളനിയിൽ താമസിക്കുന്ന അശ്വിൻ അബ്ബാസിനെയാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉഡുപ്പി വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി ജോലി ചെയ്തിരുന്ന മണ്ണാർക്കാട് ആശുപത്രിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
