Trending

പെരുമ്പള്ളിയിൽ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു 5 പേർക്ക് പരിക്ക്.


താമരശ്ശേരി: ദേശീയപാതയിൽ  പെരുമ്പള്ളിയിൽ കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു.

അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ രാജു (57), അംബിക (55), ശ്രീഷ്മ (27), അഖിൽ (32), നിഹാര (8 മാസം) എന്നിവർക്കാണ് പരിക്കേറ്റത്.

അടിവാരം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുടെ മുന്നിലേക്ക് കാട്ടുപന്നി ചാടിയതിനെ തുടര്‍ന്ന് അപകടം സംഭവിക്കുകയായിരുന്നു. രാത്രി 10 മണിയോടെയായിരുന്നു സംഭവം.
പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.

Post a Comment

Previous Post Next Post