Trending

കൊട്ടാരക്കോത്ത് പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി


താമരശ്ശേരി: പുതുപ്പാടി കൊട്ടാരക്കോത്ത് പുഴയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കോത്ത് തെയ്യപ്പാറക്കൽ ടി.പി. ഹുസൈൻ (68) നെയാണ് കൊട്ടാരക്കോത്ത് പാലത്തിന് സമീപം പുഴയിൽ വൈകീട്ട് 6.30ഓടെ കണ്ടെത്തിയത്.

രാവിലെ പുഴയോരത്ത് നിന്നും ഇല്ലി (മുള) മുറിക്കാനായി പോയ ഹുസൈൻ പിന്നീട് ഭക്ഷണം കഴിക്കാൻ പോലും വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന്  നടത്തിയ തിരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: ജമീല

മക്കൾ: അൽഅമീൻ, ഷബ്ന

മരുമക്കൾ: ബഷീർ, തസ്ലീന


മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post