പുതുപ്പാടി : കാക്കവയലിൽ ഇന്ന് രാവിലെ നാട്ടുകാർക്ക് നേരെ യുവാവ് പരാക്രമം നടത്തി. കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) ആണ് ആക്രമണം നടത്തിയത് .
ബസ്സിൽ കയറാനായി റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടികൾക്ക് നേരെ നിഷാദ് തൂമ്പ വീശിയതിനെ തുടർന്ന് കുട്ടികൾ ഭയന്ന് ഓടുകയും ബഹളം വെക്കുകയും ചെയ്തു. ഇതുകണ്ട് ഓടിയെത്തിയ കുട്ടികളുടെ പിതാവായ ചാമപ്പുറായിൽ റഷീദിനെതിരെ തൂമ്പ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.
ആക്രമണം കൈ കൊണ്ട് തടയുന്നതിനിടെ റഷീദിന് ഗുരുതരമായി പരിക്കേൽക്കുകയും കൈയുടെ എല്ല് ഒടിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി.
പരാക്രമത്തിനിടെ ആളുകളുടെ പിന്നാലെ ഓടുന്നതിനിടയിൽ നിഷാദ് റോഡിൽ വീണ് ചെറിയ പരുക്കുകളും പറ്റി.
ഇയാളെ പിന്നീട് കൈ കാലുകൾ കെട്ടിയിട്ട് ബന്ധുക്കളും നാട്ടുകാരും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അശുപത്രിക്ക് അകത്ത് വലതവണ ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് പോലീസ് എത്തി ആബുലൻസിൽ ഡീ അഡിഷൻ ചികിത്സക്കായി കുതിരവട്ടം ആശുപത്രിയിലേക്ക് മാറ്റി.നിഷാദ് എംഡി എം എ ഉപയോഗിക്കുകയും, വിൽപ്പന നടത്തുകയും ചെയ്യുന്ന ആളാണെന്നും ഏറെക്കാലം വിദേശത്ത് ആയിരുന്നെന്നും, ഏതാനും വർഷം മുമ്പ് നാടൻ വാറ്റ്മദ്യവുമായി പിടിക്കപ്പെട്ടിരുന്നെന്നും നാട്ടുകാർ പറഞ്ഞു.