താമരശ്ശേരി: താലൂക്ക് ആശുപത്രിക്ക് സമീപം നടന്ന ദാരുണമായ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. അണ്ടോണ വേങ്ങേരി മീത്തൽ കരീമിന്റെ ഭാര്യ മുബഷിറ (44)യാണ് മരണപ്പെട്ടത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സാണ് മുബഷിറ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ ബസ്സിന്റെ പിൻചക്രം ദേഹത്ത് കയറിയതിനെ തുടർന്ന് മുബഷിറ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്.ഭർത്താവിനൊപ്പമായിരുന്നു മുബഷിറ യാത്ര ചെയ്തത്. ബസ്സിൻ്റെ ഇടതു വശത്തുകൂടെ മുന്നോട്ട് നീങ്ങിയ സ്കൂട്ടർ ബസ്സിൽ തട്ടി ഭർത്താവ് ഇടതു വശത്തേക്കും, മുബഷിറ ടയറിന് അടിയിലേക്കും അകപ്പെടുകയായിരുന്നു. വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം