Trending

യുവതിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയ സംഭവം; രണ്ടുപേർക്കെതിരെ കേസ്

 
താമരശ്ശേരി: ചമൽ സ്വദേശിയായ യുവതിയെയും കുടുംബത്തെയും, പ്രായപൂർത്തിയായ പെൺകുട്ടിയെയും അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ച് അസത്യവും നിന്ദ്യവുമായ ആരോപണങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ അച്ചടിച്ച് ചമൽ അങ്ങാടിയിലും സമീപ പ്രദേശങ്ങളിലുമെല്ലാം പതിപ്പിച്ച സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് കട്ടിപ്പാറ ഓട്ടോ സ്റ്റാൻഡിലെ കെ.പി.ആർ ഓട്ടോറിക്ഷ ഉടമ കെ.പി.ആർ പ്രകാശനും, കട്ടിപ്പാറ ടൗണിലെ പഴയ ക്ഷേത്രത്തിന് സമീപം ബേക്കറി നടത്തുന്ന നാസറും പ്രതികളാണ്. ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .

Post a Comment

Previous Post Next Post