താമരശ്ശേരി: താമരശ്ശേരിയെ ലഹരി മാഫിയയുടെ കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ “യുവജ്വാല” പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി സ്റ്റേറ്റ് ജനറൽ സെക്രട്ടറി വരുൺ പ്രസാദ് ഉദ്ഘാടനം ചെയ്തു.
റൂറൽ ജില്ല പ്രസിഡന്റ് ശ്രീഹരി മുഖ്യപ്രഭാഷണം നടത്തി. റൂറൽ ജില്ല വൈസ് പ്രസിഡന്റ് സച്ചിൻ ദേവ് അധ്യക്ഷത വഹിച്ചു.
യുവമോർച്ച താമരശ്ശേരി മണ്ഡലം പ്രസിഡന്റ് മിഥുൻ വി.പി സ്വാഗതം അറിയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അതുൽ പവൻ നന്ദി രേഖപ്പെടുത്തി.
ബി.ജെ.പി കോഴിക്കോട് മേഖല വൈസ് പ്രസിഡണ്ട് എം.സി. ശശീന്ദ്രൻ, സെക്രട്ടറി വി.പി. രാജീവൻ, ജില്ല സെക്രട്ടറി ഷൈമ വിനോദ്, താമരശ്ശേരി മണ്ഡലം പ്രസിഡന്റ് ശ്രീവല്ലി ഗണേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.