കട്ടിപ്പാറ: ചമൽ അംബേദ്കർ ഗ്രാമത്തിന്റെ മുൻ കൺവീനറായ കാരപ്പറ്റപുറായിൽ കെ.പി. രാഘവന്റെ നിര്യാണത്തിൽ ഗ്രാമപ്രഭ സ്വയംസഹായ സംഘം അനുശോചനയോഗം സംഘടിപ്പിച്ചു.
യോഗത്തിൽ സംഘം പ്രസിഡണ്ട് പി.എം. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത്, കെ.വി. സെബാസ്റ്റ്യൻ, എൻ.കെ. ബിനു, പി.എസ്. ബാബു, പി.വി. കോയ, ഇ.കെ. ജോർജ്, ജോബി എസ്., പി.കെ. ശ്രീലത വിജയൻ എന്നിവർ സംസാരിച്ചു.