താമരശ്ശേരി: പൂനൂരിൽ യുവതിക്ക് പാമ്പുകടിയേറ്റു. പൂനൂർ പെരിങ്ങളം വയൽ സ്വദേശിനി നീതു (32)വിനാണ് വീട്ടുമുറ്റത്ത് നിന്ന് പാമ്പുകടിയേറ്റത്.
ഇന്ന് (08-06-2026 തിങ്കളാഴ്ച) വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റതെന്ന് ബന്ധുക്കൾ അറിയിച്ചു. ഉടൻ തന്നെ നീതുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.