താമരശ്ശേരി: ചമലിൽ 1.5 ലിറ്റർ ചാരായവുമായി 68കാരനെ താമരശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ വില്ലേജിലെ ചമൽ ദേശത്ത് നെരോക്കുംചാൽ–കേളൻമൂല റോഡിൽ കേളൻമൂല ഭാഗത്ത് ഇന്ന് വൈകിട്ട് 6.25ഓടെയാണ് സംഭവം.
ചമൽ കേളന്മൂല വട്ടപ്പൊയിൽ ശിവൻ വി.പി. ആണ് അറസ്റ്റിലായത്. താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഗിരീഷ് കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
സംഭവത്തിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെയും കേസ് രേഖകളും തൊണ്ടിമുതലുകളും താമരശ്ശേരി എക്സൈസ് റേഞ്ചിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അധികൃതർ അറിയിച്ചു.
സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീഖ് അലി, നൗഷീർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് ഒ.ടി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.