Trending

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച സംഭവം; താമരശ്ശേരിയിൽ വി.എച്ച്.പി പ്രതിഷേധ പ്രകടനം നടത്തി.

താമരശ്ശേരി : ശ്രീകൃഷ്ണ ഭഗവാനെ പട്ടിയായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ
അവതരിപ്പിച്ച് അപമാനിച്ച സിപിഎം നേതാവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ വി എം വള്ളിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനവും
യോഗവും നടത്തി.

താമരശ്ശേരി ചുങ്കത്ത് നിന്ന് ആരംഭിച്ച പ്രകടനം താമരശ്ശേരി ടൗൺ വഴി പഴയ ബസ്റ്റാൻഡിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ
ബിജെപി കോഴിക്കോട് റൂറൽ ജില്ല ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി പ്രസംഗിച്ചു.
ഹൈന്ദവ ആരാധനാമൂർത്തികളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടിക്കെതിരെ
ശക്തമായ നിയമനടപടികൾ എടുക്കാൻ പോലീസ് തയ്യാറാകണം.
വള്ളിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കാൻ തയ്യാറാകണം.
പ്രാദേശിക മാർക്സിസ്റ്റ് നേതാവായ വള്ളിയുടെ
ചെയ്തിരിക്കെതിരെ
മാർക്സിസ്റ്റ് നേതൃത്വം അഭിപ്രായം പറയാൻ തയ്യാറാകണം.

വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി പ്രഖണ്ഡ് പ്രസിഡണ്ട് പ്രഭാകരൻ പുലരി അധ്യക്ഷത വഹിച്ചു. ഗ്രാമ ജില്ല ജോയിൻ്റ് സെക്രട്ടറി
ഹരിപ്രസാദ് പൂനൂർ സ്വാഗതവും ഷാജി അമ്പലപ്പടി നന്ദിയും പറഞ്ഞു .
ബാലഗോകുലം ജില്ല പ്രസിഡണ്ട് എം.എ ശശിമാസ്റ്റർ, സംസ്ഥാന സമിതി അംഗം കെ.മോഹൻദാസ്, ബി.ജെ.പി മേഖല സെക്രട്ടറി വി.പി രാജീവൻ, ജില്ല വൈസ് പ്രസിഡണ്ട് ഷാൻ കട്ടിപ്പാറ, വിശ്വഹിന്ദു പരിഷത്ത് ഗ്രാമ ജില്ല സെക്രട്ടറി ഒ.പി നിമേഷ്, യുവമോർച്ച ജില്ല പ്രസിഡണ്ട് വി.വി.ശ്രീഹരി എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post