Trending

അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.

കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അധ്യാപകരെ ആദരിച്ചു.രാവിലെ നടന്ന അധ്യാപക ദിനചടങ്ങിൽ സ്കൂൾ ലീഡർ ഹബീബ പി.കെ ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്ന് സ്കൂൾ മാനേജർ ഫാദർ പ്രിയേഷ് തേവടിയിൽ അധ്യാപക ദിന സന്ദേശം നൽകി. 

വിദ്യാർത്ഥി പ്രതിനിധികളായ നിയ സജീവൻ, അമേയ അന്ന ഇമ്മാനുവേൽ എന്നിവർ എല്ലാ അധ്യാപകർക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.സ്കൂൾ ഗായകസംഘം ആശംസാഗാനം പാടി .കുട്ടികൾ എല്ലാ അധ്യാപകർക്കും ആശംസ കാർഡുകൾ നൽകി അധ്യാപകരെ ആദരിച്ചു . HM&സ്റ്റാഫ് മാനേജരെയും സ്റ്റാഫ് H.Mനെയും മെമൻ്റോ നൽകി ആദരിച്ചു.

 ഹെഡ്‌മിസ്ട്രസ് ബെസികെ.യു എല്ലാ സഹപ്രവർത്തകർക്കും മെമെന്റോ നൽകി ആദരിച്ചു. വിദ്യാർത്ഥി ജീവിതത്തിലെയും അധ്യാപക ജീവിതത്തിലെയും അനുഭവങ്ങൾ ബെസ്സിടീച്ചർ കുട്ടികളുമായി പങ്കുവെച്ചു.സ്റ്റാഫ് സെക്രട്ടറി നൗഷാദ് വി കെ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളും ക്ലാസ് ലീഡേഴ്സും പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post