Trending

മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; പ്രതി അറസ്റ്റിൽ

മലപ്പുറം : മന്ത്രവാദ ചികിത്സ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം എടവണ്ണ സ്വദേശി ജസൽ അറസ്റ്റിലായി.

പെൺകുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി രണ്ട് മാസത്തോളമായി കേരളത്തിലും കർണാടകയിലുമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

‘ജീലാനി തങ്ങൾ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾക്ക് സമാനമായ കേസുകളിൽ മുമ്പും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post