Trending

ചമൽ കേളൻമൂലയിൽ സ്ഥലനാമ ബോർഡും സൈൻ ബോർഡും നശിപ്പിക്കപ്പെട്ട നിലയിൽ

കട്ടിപ്പാറ:  മലയോര ഹൈവേയിൽ ചമൽ കേളൻമൂല ജങ്ഷനിലും സമീപത്തെ വളവിലും പൊതുമരാമത്ത് വകുപ്പ് (PWD) സ്ഥാപിച്ച സ്ഥലനാമ ബോർഡും സൈൻ ബോർഡും ഭാഗികമായി നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

വാഹനയാത്രക്കാർക്ക് സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും റോഡിലെ വളവുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നതിനും സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. ഇരുട്ടിന്റെ മറവിൽ ആരെങ്കിലും ബോർഡുകൾ നശിപ്പിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post