Trending

തച്ചംപൊയിൽ വാകപ്പൊയിൽ ശ്രീ വിഷ്ണുക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു

താമരശ്ശേരി : തച്ചംപൊയിൽ വാകപ്പൊയിൽ ശ്രീ വിഷ്ണുക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി
പൂജവെപ്പ് നടന്നു.
പ്രത്യേക സരസ്വതി മണ്ഡപത്തിൽ
വിദ്യാർത്ഥികളും, ഭക്തജനങ്ങളും
പുസ്തകങ്ങൾ, അദ്ധ്യാത്മിക ഗ്രന്ഥങ്ങൾ,
സംഗീതോപകരണങ്ങൾ തുടങ്ങിയവ
പൂജയ്ക്ക് വെച്ചു. ദീപാരാധന, സമൂഹ പ്രാർത്ഥന എന്നിവ നടന്നു.

സരസ്വതി പൂജയ്ക്ക് ക്ഷേത്രം മേൽശാന്തി
കരിങ്ങമണ്ണ നാരായണൻ നമ്പൂതിരി,
കീഴ്ശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
ദുർഗ്ഗാഷ്ടമി , മഹാനവമി, വിജയദശമി
ദിവസങ്ങൾവരെ സരസ്വതീ പൂജയും,
ദീപാരാധന,സമൂഹപ്രാർത്ഥന എന്നിവയും ഉണ്ടാകും.

Post a Comment

Previous Post Next Post