Trending

കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.


 കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ 16, 17 തീയതികളിലായി ദ്വിതീയ സോപാൻ ടെസ്റ്റിന് ഒരുങ്ങുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു സ്കൂൾ മാനേജർ റവ. ഫാ. പ്രിയേഷ് തേവടിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ്മിസ്ട്രസ് കെ യു ബെസ്സി അധ്യക്ഷത വഹിച്ച ചടങ്ങിന് വാർഡ് മെമ്പർ ജംഷീനാസീസ് പിടിഎ പ്രസിഡൻറ് ശ്രീ ബാബു വി പി എന്നിവർ ആശംസകൾ അർപ്പിച്ചു. 

സ്കൗട്ട് മാസ്റ്റർ നൗഷാദ് വി കെ സ്വാഗതം ആശംസിച്ചു ഗൈറ്റ് ക്യാപ്റ്റൻ സിന്ധു മാത്യു നന്ദി അർപ്പിച്ചു സ്കൗട്ട് മാസ്റ്റർ ജിയോ ജോർജ് ജോസഫ് ഗൈഡ് ക്യാപ്റ്റൻമാരായ നാഫില പി പ്രിൻസി ഭാസ്കരൻ എന്നിവർ നേതൃത്വം വഹിച്ചു ദീർഘകാലം സ്കൗട്ട് മാസ്റ്ററായിരുന്ന അബ്ദുൽ നാസർ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി സേവന സന്നദ്ധതയും സത്യസന്ധതയും അച്ചടക്കവും കുട്ടികളിൽ വളർത്താൻ സഹായകരമായ ക്യാമ്പ് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു

Post a Comment

Previous Post Next Post