ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജനി ലയങ്ങൾ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയിൽ അംഗമാകാകുന്നതിന്
മാർച്ച് 10 , 11 തീയതികളിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു.
കെ എസ് ഇ ബിയുടെ 776 ഇലക്ട്രിക്കൽസെക്ഷൻ ഓഫീസുകളിലും സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാകും.
.കൺസ്യൂമർ നമ്പറുമായി ഉപഭോക്താവിന് സൗകര്യപ്രദമായ ഏത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെത്തിയും സീനിയർ സൂപ്രണ്ടിനെ സമീപിച്ച് സൗര പോർട്ടലിൽ രജിസ്ട്രേഷൻ നടത്താനാകും.
ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുവാൻ 200 മെഗാവാട്ടാണ് കേന്ദ്ര പുനരുപയോഗമന്ത്രാലയം കേരളത്തിന് അനുവദിച്ചിട്ടുള്ളത്.
ഇതു വരെ 170 മെഗാവാട്ടിനുള്ള രജിസ്ട്രേഷൻ പൂർത്തിയായി.
ബാക്കി അപേക്ഷകരെ കൂടി കണ്ടെത്തുകയാണ് ദ്വിദിന സ്പോട്ട് രജിസ്ട്രേഷൻ വഴി ലക്ഷ്യമിടുന്നത്.
200MW ന്റെ പദ്ധതി 20 22 ജൂണിൽ പൂർത്തീകരിച്ചാൽ മാത്രമേ പ്രഖ്യാപിച്ച സബ്സിഡി ലഭിക്കുകയുള്ളു.
മാർച്ചിൽ തന്നെ രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ മാത്രമേ നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ പദ്ധതി പൂർത്തികരിക്കാനാകുകയുള്ളൂ.
ഈ സൗകര്യം ബഹുമാന്യ ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.