Trending

ഈങ്ങാപ്പുഴയിൽ വെച്ച് എം എൽ എ ലിന്റോ ജോസഫിനെതിരെ യൂത്ത് കോണ്ഗ്രസ്സ് അക്രമ ശ്രമം, പ്രതിഷേധവുമായി നാട്ടുകാർ.


പുതുപ്പാടി :പുതുപ്പാടി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിജയവീഥി മത്സര പരീക്ഷ പരിശീലനകേന്ദ്രം ഉദ്‌ഘാടനം ചെയ്യാനെത്തിയ തിരുമ്പാടി നിയോജക മണ്ഡലം എം എൽ എ ശ്രീ ലിന്റോ ജോസഫിനെതിരെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടികാട്ടുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്തു.
എം എൽ എ യുടെ സംരക്ഷണത്തിനെത്തിയ നാട്ടുകാരും യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും തമ്മിൽ ഈങ്ങാപ്പുഴ അങ്ങാടിയിൽവെച്ച് സംഘർഷം നടന്നു. നാട്ടുകാരായ നാലുപേർക്കും രണ്ട്‌ യൂത്ത്‌കോണ്ഗ്രസ്സ് പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു.

നിയമ സഭയിൽ കഴിഞ്ഞദിവസം ഉത്തരേന്ത്യയിലെ കോണ്ഗ്രസ്സിന്റെ പരാജയത്തിനെക്കുറിച്ച് എം എൽ എ നടത്തിയ പരാമർശമാണ് യൂത്ത് കോണ്ഗ്രസ്സ് പ്രവർത്തകരെ പ്രകോപിതരാക്കിയത്.അക്രമം നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കെതിരെ എം എൽ എ ഉദ്‌ഘാടന വേദിയിൽവെച്ച് പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആദർശങ്ങളെ പരസ്യമായി അപകീർത്തിപ്പെടുത്തുന്ന സമീപനമാണ് കോണ്ഗ്രസ്സ് സ്വീകരിക്കുന്നതെന്നും എം എൽ എ പറഞ്ഞു.

Post a Comment

Previous Post Next Post