*പൂനൂർ*: പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും പൂനൂർ സമസ്ത മഹൽ കമ്മറ്റി സംഘടിപ്പിച്ചു. മർഹൂം എം.കെ മൊയ്തീൻ ഹാജി സ്മാരക ഹാളിൽ നടന്ന അനുസ്മണ പ്രാർത്ഥന സദസ്സിന്റെ ഉദ്ഘാടനം എസ്.കെ.എസ് എസ്.എഫ് കോഴിക്കോട് ജില്ല പ്രസിഡണ്ട് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നിർവ്വഹിച്ചു. എം.ടി ആലിഹാജി അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് അഷ്റഫ് തങ്ങൾ തച്ചംപൊയിൽ, സയ്യിദ് മിർബ്ബാത്ത് തങ്ങൾ ജമലുല്ലൈലി എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സക്കരിയ ഫൈസി കൂടത്തായ് ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.
ഒ.വി മൂസ മാസ്റ്റർ, ഗഫൂർ റഹ്മാനി,ഷമ്മാസ് ഹുദവി, റഹീസ് ദാരിമി,വി.കെ ഷാമിൽ,നാസർ എളേടത്ത് തുടങ്ങിയവരും പൂനൂർ സമസ്ത മഹൽ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുകയും ചെയ്ത ചടങ്ങിൽ
റസാഖ് ദാരിമി സ്വാഗതവും ഫസൽ ഒ.വി. നന്ദിയും പറഞ്ഞു.