എളേറ്റിൽ: എളേറ്റിൽ കാഞ്ഞിരമുക്കിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ തെങ്ങിലിടിച്ച് ഒരാൾ മരിച്ചു.പന്നൂർ തേൻ കുളങ്ങര കാവിൽ ചന്ദ്രൻ (63) ആണ് മരിച്ചത്.
വാർപ്പുജോലിക്കുള്ള വസ്തുക്കളുമായി പോവുകയായിരുന്ന പിക്ക്അപ്പ് വാൻ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലെ തെങ്ങിൽ ഇരിക്കുകയായിരുന്നു.ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.

