കട്ടിപ്പാറ : കേരളത്തിൽ സംസ്ഥാന വ്യാപകമായി രാപ്പകൽ വിത്യാസമില്ലാതെ ഗ്രാമങ്ങളിലും ടൗണകളിലും കാൽനടയാത്രക്കാരെയും കൃഷിഭൂമിയിൽ തൊഴിലെടുക്കുന്നവരെയും ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും കാട്ടുപന്നികൾ കൂട്ടതോടെ ആക്രമിക്കുന്നു. ഗുരുതര പരിക്കേറ്റവരും മരണപ്പെട്ടുപോയവരും അനവധിയാണ്. കാടുകളിൽ ഭക്ഷണം ലഭിക്കാത്ത കാട്ടുപന്നികൾ പൊതുസ്ഥലങ്ങളിൽ അലഞ് നടക്കുകയാണ്.പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കണമെങ്കിൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ഇവയെ പരിപൂർണ്ണമായും നശിപ്പിക്കണം. ഒരു വർഷത്തേക്ക് കാട്ടുപന്നിയെ ക്ഷുദ്രജിവിയായി പ്രഖ്യാപിക്കാൻ ഏറെക്കാലമായി കേരള ഗവ: ആവശ്യപ്പെടുന്നു. ഈ ആവശ്യം കേന്ദ്ര-വനം.പരിസ്ഥിതി മന്ത്രാലയം അംഗികരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.
യോഗത്തിൽ കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു.രാജു ജോൺ,ഷാൻ കട്ടിപ്പാറ,വി.ജെ. ഇന്മാനുവെൽ,എൻ.പി കുഞ്ഞാലി,സലിം പുല്ലടി, ജോസ് പയ്യപ്പേൽ,ജോസഫ് കെ.റ്റി,ജോഷി ജോസഫ്, സെബാസ്റ്റൻ ഇ.ജെ,മാത്യു കെ.ജെ,സജി ടോപ്പാസ്, തങ്കച്ചൻ മുരിങ്ങാകു ടി,റെജി മണിമല. തുടങ്ങിയവർ സംസാരിച്ചു.
