Trending

കോഴിക്കോട് സ്വദേശി ദുബൈയില് കുഴഞ്ഞുവീണ് മരണപ്പെട്ടു






ദുബൈ:

പ്രവാസി മലയാളി ദുബൈയില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടു.കോഴിക്കോട് പന്നിക്കോട്ടൂര്‍ പാലങ്ങാട് സ്വദേശി അബൂബക്കര്‍ തോണിയോട്ടാണ് മരിച്ചത്. മുഹൈസിന 3ല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളെ സ്‍കൂളില്‍ കൊണ്ടാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.


പിതാവ് - കുഞ്ഞൂട്ടി. മാതാവ് - ഫാത്തിമ. ഭാര്യ - സഫിയ. രണ്ട് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഐ.സി.എഫ് മുഹൈസിന യൂണിറ്റിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഐ.സി.എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.

Post a Comment

Previous Post Next Post