Trending

മുപ്പതേക്ര - മാനിപുരം റോഡ് ഉദ്ഘാടനം ചെയ്തു.



അടിവാരം :- മുപ്പതേക്ര - മാനിപുരം റോഡ് കോൺഗ്രീറ്റ് പ്രവർത്തി ചെയ്ത് ഗതാഗത യോഗ്യമാക്കി നാടിന് സമർപ്പിച്ചു. ഉദ്ഘാടനം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജോയ് നിർവ്വഹിച്ചു.
ഇതോട് കൂടി ഓരു പ്രദേശത്തുകാരുടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമിട്ടത്. എൽ.എസ്.ജി.ഡി ഫണ്ട് ഉപയോഗിച്ച് - 185 മീറ്ററാണ് കോൺഗ്രീറ്റ് ചെയ്തത്. വികസന സമിതി അംഗം ജാഫർ കണലാട് അദ്ധ്യക്ഷത വഹിച്ചു. ഗഫൂർ ഒതയോത്ത്, കാദർ കണലാട്, കെ.കെ ബൈജു . ഷമീർ എം പി . ജലീൽ പി. നിസാർ . ഷറീന എം.സലീം ടി.പി പി .സൈനുദ്ധീൻ കെ. സത്താർ ചെമ്മായത്ത് . അബ്ദുൾ റഹിമാൻ ഉസ്മാൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post