Trending

ലോക വന ,ജല ദിനങ്ങൾ ആചരിച്ചു

പുതുപ്പാടി :ലോക വന ,ജല ദിനങ്ങൾ ഒയിസ്ക പുതുപ്പാടി ചാപ്റ്ററും MES സ്കൂൾ ലൗവ് ഗ്രീൻ ക്ലബ് കൈതപ്പൊയിലും സംയുക്തവുമായി ആചരിച്ചു .എം ഇ എസ്‌ സ്കൂളിൽ നടന്ന ചടങ്ങിൽ താമരശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ എംകെ രാജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു .


ജലത്തിന്റെയും വനത്തിന്റെയും ആവശ്യകതയെ കുറിച്ചും അവയില്ലെങ്കിൽ ലോകത്തിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകുമെന്നും കുട്ടികൾ തന്നാലാവുന്ന വിധം പ്രകൃതിയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു .

തുടർന്ന് കുട്ടികളുടെ ഫ്ലാഷ്മോബ് ,ഡിസ്പ്ലേ എന്നിവ നടത്തി .ഒയിസ്ക പുതുപ്പാടി ചാപ്റ്റർ പ്രസിഡന്റ് KMD മുഹമ്മദ് അധ്യക്ഷം വഹിച്ചു .ചാപ്റ്റർ സെക്രട്ടറി ഷാജി N R ,പ്രിൻസിപ്പൽ സുനിൽ ,ദീപ ,റിയാസ് നൂറാം തോട് എന്നിവര് സംസാരിച്ചു

Post a Comment

Previous Post Next Post