കട്ടിപ്പാറ : വലിയ തോതിലുള്ള കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു വരുകയാണ്.മാർച്ച്.ഏപ്രിൽ. മെയ് മാസങ്ങളിൽ ജലക്ഷാമം വർദ്ധിക്കാനുള്ള സാദ്ധ്യത കുടുതലാണ്.കട്ടിപ്പാറ വില്ലേജുകളിൽ കൂടി ഒഴുകുന്ന പുഴകളിലും തോടുകളിലും തടയണ കെട്ടി വേനൽക്കാലത്ത് ഒഴുകി പോകുന്ന ജലം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉടൻ ഉണ്ടാകണമെന്നും കൃഷിഭൂമിയുടെ ഭൂനികുതിയും ന്യായവിലയും വർധിപ്പിച്ച ഗവ: നടപടികൾ പിൻവലിക്കണമെന്നും കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.
കെ.വി.സെബാസ്റ്റൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൻ രാജു ജോൺ,ഷാൻ കട്ടിപ്പാറ,വി.ജെ. ഇമ്മാനുവെൽ,എൻ.പി. കുഞ്ഞാലി, സലിം പുല്ലടി, ജോസ് പയ്യപ്പേൽ,കെ.റ്റി.ജോസഫ്, മാത്യൂ കെ.ജെ, തങ്കച്ചൻ മുരിങ്ങാകുടി, സെബാസ്റ്റ്യൻ ഇ.ജെ,
സജി ടോപ്പാസ്, റെജി മണിമല തുടങ്ങിയവർ സംസാരിച്ചു.
