കട്ടിപ്പാറ : ചമൽ നിർമ്മലാ യുപി സ്കൂളിൽ യുഎസ്എസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സൗമിൽ എസ് ഫിലിപ്പ്, റോസിലിൻ കെ എം, ബിയാ രാജ് എന്നീ കുട്ടികളാണ് യു എസ് എസ് സ്കോളർഷിപ്പിന് അർഹരായത്. ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ അനിൽ ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് മുകാല പരിപാടി ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ നസ്രത്ത് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസ് ടി ജി മുഖ്യാതിഥി ആയിരുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ റോബി ജെയിംസ് സ്കൂൾ ബ്രോഷർ പ്രകാശനം ചെയ്തു. എം പി ടി എ ചെയർപേഴ്സൺ ശ്രീമതി രശ്മി ദാസ് ആശംസകളർപ്പിച്ചു. സംസ്കൃതം സ്കോളർഷിപ്പ് ജേതാക്കൾ, അൽ- മാഹിർ അറബിക് അക്കാദമിക് അവാർഡ് ജേതാക്കൾ, എൽഎസ്എസ് ജേതാക്കൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രുതി പി നന്ദി അർപ്പിച്ചു.