കട്ടിപ്പാറ : ചമൽ നിർമ്മല യുപിസ്കൂൾ സംഘടിപ്പിച്ച യുദ്ധവിരുദ്ധ പരിപാടി വേറിട്ടതായി. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് നടത്തിയ പരിപാടി സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് മുകാ ല കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രധാനാധ്യാപിക ജിസ്ന ജോസ് കുട്ടികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും യുദ്ധവിരുദ്ധ കൈയൊപ്പ് ചാർത്തി. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ മഞ്ജു മാത്യു സ്വാഗതവും സ്കൂൾ സീനിയർ അധ്യാപിക ശ്രുതി പി നന്ദിയും പറഞ്ഞു.സിഗ്നേച്ചർ ക്യാമ്പയിൻ,മുദ്രാ വാക്യരചന, സ്കൂൾമുറ്റത്ത് റാലി , യുദ്ധവിരുദ്ധ പോസ്റ്റർ എന്നിവ കുട്ടികൾ തയ്യാറാക്കി .
Tags:
പ്രാദേശികം