Trending

നിയമസഭാ തിരഞ്ഞെടുപ്പ് ; പ്രകടനം വിലയിരുത്താൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം വൈകീട്ട്


 

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ ബിജെപി പാർലമെന്ററി ബോർഡ് വ്യാഴാഴ്ച യോഗം ചേരും. തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം വൈകീട്ടോടെയാകും യോഗം ചേരുക. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തെ അഭിസംബോധന ചെയ്യും.


ഡൽഹിയിലെ ബിജെപി ആസ്ഥാനത്താണ് യോഗം. പ്രധാനമന്ത്രിയ്‌ക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ എന്നിവർ യോഗത്തിൽ പങ്കെടുക്കും. യോഗത്തിനിടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദവും നേതാക്കളും പ്രവർത്തകരും പങ്കുവെയ്‌ക്കും.


നിലവിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അവസാന മണിക്കൂറുകളിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി വിജയം ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. വോട്ടെണ്ണലിന്റെ ആരംഭം മുതൽ വൻ മുന്നേറ്റമാണ് ബിജെപി കാഴ്ചവയ്‌ക്കുന്നത്. ആദ്യ മണിക്കൂറുകളിലെ ഫലങ്ങൾ പുറത്തുവന്നപ്പോൾ മുതൽ ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ലീഡ് നില നിർത്തുകയാണ്

Post a Comment

Previous Post Next Post