പുതുപ്പാടി: തിരുവമ്പാടി മണ്ഡലം എസ് ടി യു കമ്മിറ്റി റമളാൻ കിറ്റ് വിതരണം നടത്തി. പുതുപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോത്താറ്റിൽ ചടങ്ങ് നിർവഹിച്ചു.
എസ് ടി യു പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി കജാഞ്ചി അബ്ദുവിന് കിറ്റ് കൈമാറി. മണ്ഡലം എസ് ടി യു പ്രസിഡണ്ട് പി കെ മജീദ് ജില്ലാ എസ് ടി യു വൈസ് പ്രസിഡണ്ട് അബൂബക്കർ മൗലവി പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ സി മുഹമ്മദ് ഹാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
