കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ 4-ാം വാർഡ് ചമലിലെ ചമൽ - വെണ്ടേക്കുംചാൽ ബൈപാസ് റോഡിലെ കോരങ്ങാട് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന രുചി കുടുംബശ്രീ ജനകീയ ഹോട്ടൽ ഒന്നാം വാർഷികം ആഘോഷിച്ചു.
വാർഡിലെ രണ്ട് കുടുംബശ്രീ സംഘങ്ങളിലെ ആറു അംഗങ്ങൾ ചേർന്ന് കഴിഞ്ഞ വർഷമാണ് കുടുംബശ്രീയുടെ സഹായത്തോടെ സംസ്ഥാന സർക്കാറിന്റെ വിശപ്പ് രഹിത കേരള പദ്ധതിയുടെ ഭാഗമായി 20 രൂപക്ക് ഉച്ചയൂൺ നൽക്കുന്നതിനായി ഹോട്ടൽ ആരംഭിച്ചത്.
ഒന്നാം വാർഷികാ ഘോഷം വാർഡ് മെബ്ബറും ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അനിൽ ജോർജ് ഉദ്ഘാടനം ചെയ്തു. സംരംഭത്തിന്റെ പ്രസിഡണ്ട് ജമീല സെയ്ദ് അദ്ധ്യക്ഷയായി. ലത പുത്തൻപുര, ഷീന ബിജു ഇണ്ടികുഴി, ബിനി ശിവദാസ് കൊട്ടാരപറമ്പിൽ , ലീല മോഹൻ മാണിക്കോത്ത്,
അക്ഷയ അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.