Trending

അക്ഷയ ശ്രീ കുടുംബ സംഗമം നടത്തി


കട്ടിപ്പാറ: ചമൽ എട്ടേക്ര ആചാര്യ അക്ഷയ ശ്രീയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം 10.4.2022 ഞായറാഴ്ച കെ.കെ കൃഷ്ണൻ കുട്ടി നഗറിൽ വെച്ച് നടത്തി പരിപാടിയിൽ വിവിധ സംഘങ്ങളുടെ ഭാരവാഹികൾ ചേർന്ന്  വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു അക്ഷയ ശ്രി പ്രസിഡണ്ട് പി.എം ബിജു അദ്ധ്യക്ഷം വഹിച്ചു. കെ മോളി സൗഭാഗ്യ കുടുംബ ശ്രി ലജിത ബിജു . പ്രണവം കുടുംബശ്രി . ജിനീഷ് കുമാർ . ധനശ്രി സ്വയം സഹായ സംഘം .സുധി ചുണ്ടൻ കുഴി ഉപാസന അക്ഷയ ശ്രി എന്നിവർ പ്രസംഗിച്ചു . കെ പി .സി എട്ടേക്ക്ര സ്വാഗതവും . ബാബു ചന്ദ്രകാന്തം നന്ദിയും പറഞ്ഞു തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു


Post a Comment

Previous Post Next Post