കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്.
ദുബായിൽ നിന്നെത്തിയ കാർഗോയിലാണ് സ്വർണ്ണം ഉണ്ടായിരുന്നത്. സിറാജുദ്ദീൻ എന്നയാളാണ് സ്വർണ്ണം അയച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസിന്റെ പേരിലാണ് സ്വർണ്ണം എത്തിയത്.
പാഴ്‌സൽ എടുക്കാനെത്തിയ ഡ്രൈവർ നകുലാണ് പിടിയിലായത്. യന്ത്രം തുറക്കാൻ സാധിക്കാത്തതിനാൽ കട്ടർ ഉപയോഗിച്ച് മുറിച്ചാണ് സ്വർണ്ണം പുറത്തെടുത്തത്. രണ്ടേകാൽ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വർണ്ണക്കട്ടികൾ കണ്ടെടുത്തു.