കട്ടിപ്പാറ :ജൽ ജീവൻ മിഷൻ കട്ടിപ്പാറ പഞ്ചായത്ത് തല ശില്പശാല കട്ടിപ്പാറ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി. കൊടുവള്ളി എം.എൽ.എ ഡോ:എം.കെ മുനീർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാറുകളും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ശുദ്ധജല കുടിവെള്ള പദ്ധതിയാണ് ജൽ ജീവൻ മിഷൻ. പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എൽ.എ പറഞ്ഞു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ആൽബിൻ ടോമി (ടീം ലീഡർ, ജൽ ജീവൻ മിഷൻ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്) പദ്ധതി വിശദീകരിച്ചു. റംസീന നരിക്കുനി, അംബിക മംഗലത്ത്, ബേബി രവീന്ദ്രൻ, ടി.പി മുഹമ്മദ് ഹാഷിം, കുട്ടിയമ്മ മാണി, നിതീഷ് കല്ലുള്ള തോട്, കൗസർ മാസ്റ്റർ, ഹാരിസ് അമ്പയത്തോട്, എ.കെ അബൂബക്കർ, പ്രേംജി ജെയിംസ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ,വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ,നിർവഹണ സഹായ ഏജൻസിയായ സി ഓ ഡി പ്രതിനിധികൾ,സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ജിൻസി തോമസ് സ്വാഗതവും എം.എം. റഷീദ് നന്ദിയും പറഞ്ഞു.
