Trending

പെട്രോളിയം പാചകവാതക വില വർദ്ധനക്കെതിരെ ജനതാദൾ (എസ്) പ്രതിഷേധ ധർണ്ണ നടത്തി.



കൊടുവള്ളി: പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ ജനതാദൾ (എസ്) കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി ഇൻഡ്യൻ ഓയിൽ പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ ജനതാദൾ (എസ്) ജില്ലാ ട്രഷറർ കെ.കെ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.വി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.വിജയൻ ചോലക്കര,പി.സി.എ റഹിം, സെബാസ്റ്റ്യൻ കല്ലിടുക്കിൽ, ജാബിർ പടനിലം, ആയിശ അബ്ദുള്ള മാതോലത്ത്, പി.കെ.ദാമോദരൻ, ഉസ്മാൻ അണ്ടോണ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post