Trending

വനം വകുപ്പിൻ്റെ എം പാനൽ ഷൂട്ടർന്മാർ വെടിവെച്ച് കൊല്ലുന്ന കാട്ടുപന്നികളെ പൊതു ലേലത്തിൽ വെച്ച് ലഭികുന്ന തുക നഷ്ടപരിഹാരമായി നൽകണം.



കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിൽ വ്യാപകമായി കാട്ടുപന്നികൾ ഇടവിളകൃഷികളും മലയോര പ്രദേശങ്ങളിൽ തെങ്ങുകളിലെ തേങ്ങ,കരിക്ക് മുതലായവ കുരങ്ങുകളും ഇപ്പോഴും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. നഷ്ടപരിഹാരത്തിന് വനം വകുപ്പിൽ ഓൺലൈനായി അപേക്ഷ നൽകിയാൽ തുച്ചമായ നഷ്ട പരിഹാരം മാത്രമെ ലഭിക്കുകയുള്ളു. അതുകൊണ്ട് പലരും അപേക്ഷ നൽക്കാറില്ല. കാട്ടുപന്നിയും കുരങ്ങൻന്മാരും കൃഷി നശിപ്പികുന്ന കർഷകർക്ക് നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുകയും കാലതാമസം വരാതെ നഷ്ടപരിഹാരം നൽകുകയും വേണം. വനം വകുപ്പിൻ്റെ എം പാനൽ ഷൂട്ടർന്മാർ വെടിവെച്ച് കൊല്ലുന്ന കാട്ടുപന്നിയെ ശരീരത്ത് മണ്ണെണ ഒഴിച്ച് കുഴിച്ച് മൂടി നശിപ്പിച്ച് കളയാതെ പൊതു ലേലത്തിൽ വെച്ച് ലഭിക്കുന്ന തുക ഇടവിളകൃഷികൾ നശിച്ച കർഷകർക്കും കാട്ടപന്നി അക്രമത്തിൽ പരിക്കേറ്റ  പൊതുജനങ്ങൾക്കും നഷ്ടപരിഹാരമായി നൽകാൻ വനം വകുപ്പ് നടപടികൾ സ്വികരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ വനം വകുപ്പിനോട്‌ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post