താമരശ്ശേരി: ചമൽ പൂവൻമലയിൽ വീണ്ടും വാറ്റ് കേന്ദ്രത്തിൽ എക്സൈസ് സംഘത്തിന്റെ തിരച്ചിലിൽ വാഷ് കണ്ടുപിടിച്ചു കേസാക്കി.
പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രിയരഞ്ജൻ ദാസും പാർട്ടിയും ചേർന്ന് നീർച്ചാലിന് സമീപമുള്ള പാറക്കൂട്ടങ്ങൾക്ക് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ 230 ലിറ്റർ വാഷാണ് കണ്ടെത്തിയത് .
റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബു പി, സിവിൽ എക്സൈസ് ഓഫീസർ ആയ വിവേക് എൻ.പി എന്നിവർ പങ്കെടുത്തു


