പുതുപ്പാടി: പുതുപ്പാടി ഗവണ്മെന്റ് ഹൈ സ്കൂളിന് സ്കൂൾബസ് അനുവദിച്ചു കിട്ടുന്നതിനു വേണ്ടി പിടിഎയുടെയും വികസന സമിതിയുടെയും നേതൃത്വത്തിൽ സ്കൂൾ ബസ്സിനു വേണ്ടിയുള്ള നിവേദനം തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫിനു നൽകി.
ഹെഡ് മാസ്റ്റർ ശ്യാം, പി.ടി.എ പ്രസിഡന്റ് ഓതയോത് അഷ്‌റഫ്, വൈസ് പ്രസിഡന്റ് കെ.കെ ഹംസ, വികസന സമിതിയംഗം ബിജു വാച്ചാലിൽ തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.
