Trending

മഴയിൽ റോഡ് തകർന്നു.




താമരശേരി:
കട്ടിപ്പാറഗ്രാമ പഞ്ചായത്ത് 4ാം വാർഡ് ചമലിലെ ചമൽ - വെണ്ടേക്കുംചാൽ ബൈപാസ് റോഡിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ വലിയ ഗർത്തങ്ങ രൂപപ്പെട്ടിരിക്കുകയാണ്.

ചതുപ്പ് പ്രദേശത്ത് കൂടിയുള്ള റോഡായതിനാൽ മഴ കൂടുതലുളള സമയങ്ങളിൽ മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ റോഡ് ഏതെന്ന് തിരിച്ചറിയാൻ പ്രയാസപെടാറുണ്ട്. റോഡിന് വീതി കുറവായതിനാലും ഗർത്തങ്ങൾ രൂപപ്പെട്ടതിനാലും വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.


നേരത്തെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കാനകീറി യഥാസമയം കോൺട്രാക്ടർ പൈപ്പ് സ്ഥാപിച്ച് കാന മൂടാത്തതിനാൽ കാൽ നടക്ക് പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.

ഗർത്തം വീണ് തകർന്ന ചമൽ - വെണ്ടേക്കുംചാൽ ബൈപാസ്
റോഡ് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറും ബന്ധപ്പെട്ടവരും സന്ദർശിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പറും, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ അനിൽ ജോർജ്
ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post