Trending

കട്ടാങ്ങലിൽ ഒറ്റ നമ്പർ ലോട്ടറി വില്പന കേന്ദ്രങ്ങളിൽ റെയ്ഡ്; നാല് പേർ പിടിയിൽ






 കട്ടാങ്ങൽ : കട്ടാങ്ങലിൽ ഒറ്റ നമ്പർ ലോട്ടറി വില്പന കേന്ദ്രങ്ങളിൽ റെയ്ഡ്. സമാന്തര ലോട്ടറി വില്‍പ്പന നടത്തുകയായിരുന്ന മൂന്ന് കടകളിൽ നിന്നായി നാല് പേരെയാണ് പോലീസ് പിടികൂടിയത്. സത്യ ലോട്ടറി,വിൻ ഫോർട്ട് ലോട്ടറി, കേരള ലോട്ടറി എന്നീ കടകളിൽ നിന്നായി മൊബൈൽ ഫോണുകളും പണവും മൂന്നക്ക നമ്പർ കുറിച്ചിട്ട പേപ്പറുകളും അടക്കമാണ് കുന്ദമംഗലം പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മുക്കം സ്വദേശികളായ കല്ലൂർ അഭിനവ്(20),പുൽപറമ്പിൽ വിജിൻ (19),പൊയിലിൽ അലി (47)രാജീവ് (37 ) എന്നിവരാണ് പിടിയിലായത്. ഡി.സി.പി കിട്ടിയ രഹസ്യ വിവരത്തെ തുടർന്നുള്ള നിർദ്ദേശത്തിൽ കുന്ദമംഗലം സ്റ്റേഷൻ എസ്.എച്ച്.ഒ യൂസഫ് നടുതറമ്മൽ, എസ്.ഐ അഷ്‌റഫ് , ജിബിൻ ഫ്രഡ്‌ഡി, എ.എസ്.ഐ അബ്‌ദുറഹ്‌മാൻ,സി.പി.ഒ മാരായ പ്രമോദ്,കൃഷ്ണൻ കുട്ടി,വിശോബ് ലാൽ,ജംഷീർ,വിപിൻ ഷാജഹാൻ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.


Post a Comment

Previous Post Next Post