കുരുക്കിന് അടിയന്തിര പരിഹാര നിർദേശങ്ങൾ മുമ്പോട്ടു വെച്ചും ചിപ്പിലിത്തോട്-തളിപ്പുഴ ചുരം ബൈപാസ് റോഡ്
സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും
വയനാട് ചുരം ബൈപാസ്
ആക്ഷൻ കമ്മിറ്റി കോഴിക്കോട് ജില്ലാ കളക്ടർക്ക് നിവേദനം
നൽകി .
വാഹനത്തിരക്കുള്ള അവധി
ദിവസങ്ങളിൽ ചരക്ക് ലോറികൾക്കും ,അസാധാരണ വലിപ്പവും നിരവധി വീലുകളുമുള്ള കണ്ടൈനർ
വാഹനങ്ങൾക്ക് എല്ലാദിവസങ്ങളിലും സമയക്രമം നിശ്ചയിക്കുക.
വനം വകുപ്പിൽ നിന്നും അഞ്ച് വർഷം മുമ്പേ ഏറ്റെടുത്തസ്ഥലം പ്രയോജനപ്പെടുത്തി കടും
വളവുകളായ 6,7,8 ഹെയർ
പിൻ വളവുകൾ അടിയന്തിര
മായി വീതികൂട്ടുക ,
വാഹനങ്ങൾ മറികടന്നും,
അസ്ഥാനത്ത് പാർക്ക് ചെയ്‌തും റോഡ് തടസ്സങ്ങൾ
സൃഷ്ടിക്കുന്നവർക്കെതിരെ
നടപടിയെടുക്കാനും നിയമാനുസൃത ട്രാഫിക് പരിപാലനം ഉറപ്പ് വരുത്താനുമായി എല്ലാ പ്രധാനവളവുകളിലും സ്‌ഥിരം പോലീസ് സാനിദ്യം
ഉറപ്പ് വരുത്തുക.
ചുരം സൗന്ദര്യം ആസ്വതിക്കാനെത്തുന്ന ടൂറിസ്റ്റുകൾക്ക് ഡിടിപിസി മുഗേന പ്രത്യേക
സൗകര്യമൊരുക്കുക .
പ്രകൃതി ക്ഷോഭത്താൽ ഉണ്ടാകാവുന്ന ഇടിച്ചിലും ,
മരംവീഴ്ചയും മുന്നിൽകണ്ടുള്ള
മുൻകരുതൽ നിർദ്ദേശങ്ങൾക്ക് വിദഗ്ധ
സമിതിയെ നിശ്ചയിക്കുക .
തുടങ്ങിയ അടിയന്തിര നടപടികളാണ് സമിതി കളക്ടർക്ക് മുമ്പാകെ സമർപ്പിച്ചത് .
നേരത്തെ കളക്ടറുടെ നേതൃത്വത്തിൽ അപ്പപ്പോൾ
യോഗം ചേർന്ന് ജില്ലാഭരണ
കൂടം ചുത്തിലെ തടസ്സങ്ങൾ
തീർക്കാൻ നടപടികൾ എടുത്തിരുന്നുവെങ്കിൽ ഇപ്പോൾ ഇത്രയും കടുത്ത
പ്രസിന്ധികൾ ഉണ്ടായിട്ടും
അധികൃതരുടെ നിസ്സംഗതയിൽ പരക്കെ പ്രതിഷേധം ഉയരുകയാണ് .
