താമരശ്ശേരി: നേരിനെ കാവലിരിക്കുക എന്ന ശീർഷകത്തിൽ നടന്നുവരുന്ന എസ് വൈ എസ് താമരശ്ശേരി സോൺ യൂത്ത് കൗൺസിൽ അണ്ടോണ അൻസാറുൽ ഉലൂമിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളെ sys കോഴിക്കോട് ജില്ല പ്രസിഡൻ്റ് അബ്ദു റഷീദ് സഖാഫി പ്രഖ്യാപിച്ചു.
മമ്മുണ്ണി മാസ്റ്റർ പതാക ഉയർത്തി. അണ്ടോണ പി കെ എം ബാഖവിയുടെ ഖബർ സിയാറത്തിന് ശേഷം ആരംഭിച്ച എസ് വൈ എസ് സോൺ പ്രസിഡണ്ട് സാബിത്ത് അബ്ദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. കൗൺസിലിൽ .ജില്ലാ പ്രസിഡൻ്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി വിഷയാവതരണം നടത്തി.പുന സംഘടന നടപടികൾക്ക്ജില്ല നേതാക്കളായ മുഹമ്മദലി കിനാലൂർ മുനീർ സഅദി പൂലോട്, നേതൃത്വം നൽകി.
ബി സി ലുഖ്മാൻ ഹാജി, , പി കെ ഉസ്സൈൻകുട്ടി ഹാജി, ഡോ: മുഹമ്മദ് എം സ്, ആഷിഖ് ഈർപോണ ആശംസകൾ നേർന്നു.സയ്യിദ് സാകരിയ്യ അൽബുഖാരി സമാപന പ്രാർത്ഥന ക്കു നേതൃത്വം നൽകി.
സോൺ ജനറൽ സെക്രട്ടറി റഷീദ് ഒടുങ്ങാക്കാട് സ്വാഗതവും ജേഫർ സഖാഫി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ജാഫർ സഖാഫി അ ണ്ടോണ (പ്രസിഡൻറ്) അബ്ദുറഷീദ് കെ.ട്ടി (ജനറൽ സെക്രട്ടറി ) ശമീർ മാസ്റ്റർ (ഫിനാൻസ് സെക്രട്ടറി)
അബ്ദുൽ ഹമീദ് സഖാഫി ,നൗഫൽ സഖാഫി ,ടി കെ മജീദ് സഖാഫി ,നിസാർ സഖാഫി (വൈസ് പ്രസിഡൻറ്) അബ്ദുൽ അസീസ് കെ കെ ,ഹാരിസ് സഖാഫി ,ഉസ്മാൻ വെള്ളിയാട്, മുഹമ്മദലി മാസ്റ്റർ (സെക്രട്ടറി)
