Trending

കുടുംബ സംഗമം നടത്തി.




ചമൽ: സമൂഹത്തെ സ്കൂളിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ചമൽ നിർമ്മല യുപി സ്കൂൾ നടത്തിവരുന്ന കുടുംബസംഗമം ഫെബ്രുവരി 3 വെള്ളിയാഴ്ച കന്നൂട്ടിപ്പാറ വെച്ച് നടന്നു.
പിടിഎ പ്രസിഡണ്ട് ശ്രീ റോബി ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങ് കൊടുവള്ളി ബിപിസി ശ്രീ മെഹറലി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ അബ്ദുള്ളക്കുട്ടി എ കെ മുഖ്യപ്രഭാഷണം നടത്തി.
കന്നൂട്ടിപ്പാറ IUMLP സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ അബുലൈസ് തേഞ്ഞിപ്പലം, പിടിഎ പ്രതിനിധികളായ അബ്ദുള്ള മലയിൽ, ശ്രീനിവാസൻ,അലി, റെജി വർഗീസ്,സലാം കന്നൂട്ടിപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക ജിസ്ന ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിന് സ്റ്റാഫ് പ്രതിനിധി ശ്രുതി പി നന്ദി അർപ്പിച്ചു.
*നിർമ്മല കുടുംബ സംഗമം 2023* സ്മരണയ്ക്കായി സ്കൂൾ ലീഡർ മാസ്റ്റർ ആദിദേവ് വാർഡ് മെമ്പർക്ക് വൃക്ഷത്തൈ സമ്മാനിച്ചു.
പേരന്റിംഗിന്റെ വിവിധ തലങ്ങളെ കുറിച്ചുള്ള മോട്ടിവേഷൻ ക്ലാസ്സ് ശ്രീ ജോർജ് വർഗീസ് നയിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു.സ്കൂളിന്റെ കുടുംബ സംഗമം നാടിന്റെ ഉത്സവമായി മാറി.

Post a Comment

Previous Post Next Post