കട്ടിപ്പാറ : പ്രകൃതി ദുരന്തഭിഷണി നേരിടുന്ന കട്ടിപ്പാറ പഞ്ചായത്തിലെ 1, 2, 15 വാർഡുകളിലെ താമസക്കാർക്ക് കട്ടിപ്പാറ വില്ലജ് ട്രോമാകെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് ''മുന്നൊരുക്കം' കല്ലുള്ള തോട് ഹോമിയോ ഡിസ്പൻസറി ഹാളിൽ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീമതി സുരജ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് മെമ്പർ ശ്രീ. നിധീഷ് കല്ലുള്ള തോട് ആശംസകളർപ്പിച്ചു.ശ്രീ. ഷംസുദ്ദീൻ എകരൂൾ ക്ലാസ്സിന് നേതൃത്വം നൽകി.
വില്ലേജ് ഓഫീസർ ശ്രീ. വി.ബഷീർ സ്വാഗതവും ശ്രീ. അസീസ് പിലാക്കണ്ടി നന്ദിയും പറഞ്ഞു.


