കട്ടിപ്പാറ :കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള PTA, MPTA ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
PTA പ്രസിഡണ്ടായി ഷംനാസ് പൊയിൽ, വൈസ് പ്രസിഡണ്ടുമാരായി ഷാജു കന്നൂട്ടിപ്പാറ, ഷംസീർ കക്കാട്ടുമ്മൽ,സാജിദ എം.പി, ജോയൻ്റ് സെക്രട്ടറിമാരായി കെ കെ നിസാർ, എ കെ കരീം, ദീപ, ട്രഷറാറായി തോലത്ത് മുബീർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
മദർ PTA പ്രസിഡണ്ടായി സജ്ന നിസാറിനെയും വൈസ് പ്രസിഡണ്ടുമാരായി ഭവിഷ , നജ്മ .ജോയൻ്റ് സെക്രട്ടറിമാരായി എ കെ സഫ്നിദ, ഷാലിമ പി. ട്രഷറാറായി രസ്ന എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ജനറൽ ബോഡി യോഗം കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനും സ്കൂളിൻ്റെ ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു. നൗഷാദ് ആറ്റു സ്ഥലം അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷറഫു മുണ്ടപ്പുറം, ഷാജു, ഷഹനാറൂബി, കെ കെ നിസാർ, കെ കെ ഷംസീർ, കെ ടി ആരിഫ്, കെ.സി ശിഹാബ് ജസീന കെ.പി മുതലായവർ ആശംസകളർപ്പിച്ചു. ദിൻഷ ദിനേശ്, ഫൈസ് ഹമദാനി, റൂബി എം.എ അനുശ്രീ പി.പി കെ.പി മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.
