തിരുവമ്പാടി ആക്രമണമടക്കം ചൂണ്ടിക്കാട്ടിയാണ് ഓഫീസുകളിൽ സിസിടിവി സ്ഥാപിക്കാനുള്ള നടപടിയിലേക്ക് കെഎസ്ഇബി കടക്കുന്നത്
പൊതുജന സമ്പര്‍ക്കം നടക്കുന്ന എല്ലാ ഓഫീസുകളിലായിരിക്കും ക്യാമറ സ്ഥാപിക്കുക. ഇതോടൊപ്പം ലാന്‍ഡ് ഫോണുകളില്‍ വരുന്ന ഓഡിയോ റെക്കോഡ് ചെയ്യാനുള്ള സൗകര്യവും കൊണ്ടുവരും. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ കെഎസ്ഇബിയുടെ ശ്രമം.
വൈദ്യുതി ബില്ലുമായും വൈദ്യുതി വിതരണത്തിലെ തടസങ്ങളുമായി ബന്ധപ്പെട്ടും ജീവനക്കാരുമായി പൊതുജനങ്ങള്‍ വാക്കേറ്റത്തിനും അത് ആക്രമണത്തിലേക്കും നയിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം. കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ആക്രമണത്തിന് പിന്നാലെയാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്.
