Trending

കർഷക കോൺഗ്രസ് ഉമ്മൻ ചാണ്ടി സ്മൃതി സംഗമം



കോഴിക്കോട്: കർഷക കോൺഗ്രസ്, ഉമ്മൻചാണ്ടി സ്മൃതി സംഗമം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ബേപ്പൂർ നിയോജക മണ്ഡലത്തിലെ ചെറുവണ്ണൂർ അങ്ങാടിയിൽ കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ, ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു.
ഡി സി സി ജനറൽ സെക്രട്ടറി കെ എ. ഗംഗേഷ് പച്ചക്കറി, തെങ്ങിൻ തൈ വിതരണം നടത്തി.

 കർഷക കോൺഗ്രസ്സ് ബേപ്പൂർ നിയോജകമണ്ഡലം പ്രസിഡണ്ട് സുബൈർ കളത്തിൽ അധ്യക്ഷത വഹിച്ചു.യൂ ഡി എഫ് മേഖലാ കൺവീനർ എൻ രത്നാകരൻ, കർഷക കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി മാരായ കമറുദ്ധീൻ അടിവാരം, ഫാസിൽ മാളിയേക്കൽ,നിയോജകമണ്ഡലം, മണ്ഡലം ഭാരവാഹികളായ ടി എ ജോസ്, സ്വരൂപ്‌ ശിവപുരി, കെ. ഉദയ കുമാർ,ഉണ്ണികൃഷ്ണൻ അയനിക്കാട്ട്, വാരിജാക്ഷൻ ചിറ്റാരിക്കൽ, ടി. ഷഫ്നാസ് അലി, കെ പി. ശശികല, അസീം മാളിയേക്കൽ, ബഷീർ കൊളക്കാടൻ, പി പി. കൃഷ്ണൻ,ടി. അബ്ദുൽ അസീസ്,സി കെ. മണി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post